---
title: "തലശേരി നഗരസഭയിൽ 5 വർഷം നടത്തിയ വികസന പ്രവർത്തനങ്ങളുടെ വിധിയെഴുത്താവും ജനവിധിയെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ"
english_title: "Speaker Adv. A. N. Shamseer said that the verdict of the people will be the verdict of the development works carried out in the Thalassery Municipality in the last 5 years"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330564/Speaker Adv. A. N. Shamseer said that the verdict of the people will be the verdict of the development works carried out in the Thalassery Municipality in the last 5 years"
published_at: "2025-12-11T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a799e5783d_1001014705.jpg"
keywords: []
---

# തലശേരി നഗരസഭയിൽ 5 വർഷം നടത്തിയ വികസന പ്രവർത്തനങ്ങളുടെ വിധിയെഴുത്താവും ജനവിധിയെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

> **Lead Summary:** ഇടതുപക്ഷ രാഷ്ട്രീയത്തിന് കേരള മെമ്പാടും മികച്ച വിജയമുണ്ടാകുമെന്ന് സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍.

## Article Content

ഇടതുപക്ഷ രാഷ്ട്രീയത്തിന് കേരള മെമ്പാടും മികച്ച വിജയമുണ്ടാകുമെന്ന് സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍.

പുന്നോല്‍ ഈസ്റ്റ് എയ്ഡഡ് എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്പീക്കര്‍ എ.എന്‍ ഷംസീര്‍ തലശേരി നഗരസഭയിലെ പുന്നോല്‍ ഈസ്റ്റ് 35ാം വാര്‍ഡില്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ ഒമ്പതോടെ കുടുംബവുമായെത്തിയാണ് പുന്നോല്‍ എയ്ഡഡ് എല്‍.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയത്. ഇടതുപക്ഷ രാഷ്ട്രീയത്തിന് കേരളമെമ്പാടും മികച്ച വിജയമുണ്ടാകുമെന്നും തലശേരി നഗരസഭയില്‍ അഞ്ചുവര്‍ഷക്കാലമായി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനങ്ങളുടെ അംഗീകാരമായി വിജയം മാറുമെന്നും സ്പീക്കര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330564/Speaker Adv. A. N. Shamseer said that the verdict of the people will be the verdict of the development works carried out in the Thalassery Municipality in the last 5 years)